CLOSE

കുമ്പള ഗ്രാമ പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മം പഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറ യൂസുഫ് നിര്‍വ്വഹിച്ചു

Share

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി വിവിധ വാര്‍ഡുകളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മം പഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറ യൂസുഫ് നിര്‍വ്വഹിച്ചു. ആരിക്കാടി ഹെല്‍ത്ത് സെന്റര്‍ സമീപം, ബംബ്രാണ, അണ്ടിത്തടുക്ക, ബായിക്കട്ട ത്വാഹാ മസ്ജിദിന് സമീപം, ചെക്‌പോസ്റ്റ് മാകലിപ്പള്ളം എന്നിവിടങ്ങളിലാണ് മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.നസീമ, മെമ്പര്‍മാരായ യൂസുഫ് ഉളുവാര്‍, രവിരാജ്, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.