CLOSE

കരിപ്പോടി മുച്ചിലോട്ട് ക്ഷേത്രത്തില്‍ പഞ്ചുരുളി പുനഃപ്രതിഷ്ഠയും ശ്രീമദ് ഭാഗവത സപ്താഹവും 15 മുതല്‍ 24 വരെ

Share

പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം 17 മുതല്‍ 24 വരെ ശ്രീമദ്ഭാഗവത സപ്താഹയജ്ഞത്തിന് തയ്യാറെടുക്കുന്നു. മുന്നോടിയായി പഞ്ചുരുളി ദൈവത്തിന്റെ പുനഃപ്രതിഷ്ഠയും കലാശാട്ടും നടക്കും. 15ന് വൈകുന്നേരം 7 മുതല്‍ പശുദാന പുണ്യാഹം, പ്രസാദശുദ്ധി, രക്ഷോഘ്‌നഹോമം, വാസ്തുകലശ പൂജ, സര്‍പ്പബലി എന്നിവ നടക്കും. 16ന് രാവിലെ 6.30 മുതല്‍ ബിംബശുദ്ധി, കലശാഭിഷേകം, മൃത്യഞ്ജയഹോമം. 9.40 നും 10.26നും മധ്യേയാണ് പഞ്ചുരുളി ദൈവത്തിന്റെ പുനഃപ്രതിഷ്ഠ. 11.30 മുതല്‍ മൃത്യുജ്ഞയഹോമം, പൂര്‍ണാഹൂതി, കലശാഭിഷേകം.17ന് വൈകുന്നേരം 5ന് കെ.യു. പദ്മനാഭ തന്ത്രിക്കും മരങ്ങാട്ടില്ലത്ത് മുരളികൃഷ്ണന്‍ നമ്പൂതിരിക്കും പാര്‍ഥസാരഥി ക്ഷേത്ര സന്നിധിയില്‍ നിന്ന് ഘോഷയാത്രയോടെ ആചാര്യവരണ വരവേല്‍പ്പ്. 6ന് യജ്ഞദീപം തെളിയിക്കല്‍. തുടര്‍ന്ന് മരങ്ങാട്ടില്ലത്ത് മുരളികൃഷ്ണന്‍ നമ്പൂതിരി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും. 18ന് രാവിലെ 6ന് വിഷ്ണു സഹസ്രനാമം.6.30ന് ഭാഗവത പാരായണം. വഴിപാട്: അപ്പം. കഥാശ്രവണ ഫലം: ഭൂമിലാഭം, ജ്ഞാനാഭിവൃദ്ധി.

19ന് രാവിലെ 6ന് വിഷ്ണു സഹസ്രനാമം. 6.30ന് ഭാഗവത പാരായണം. വഴിപാട്: വിദ്യാഗോപാലാര്‍ച്ചന, ഇരട്ടിപ്പായസം. ഫലം:കുടുംബഭദ്രത, കാര്‍ഷികാഭിവൃദ്ധി, വിദ്യാലാഭം, ശത്രുനാശം. 20ന് രാവിലെ 6ന് വിഷ്ണുസഹസ്രനാമം.6.30ന് ഭാഗവത പാരായണം. വഴിപാട് : പാനകം. ഫലം:ഭയനാശം, ആപല്‍നിവൃത്തി, കാര്യസിദ്ധി. 21ന് രാവിലെ 6ന് വിഷ്ണു വിഷ്ണുസഹസ്രനാമം. 6.30ന് ഭാഗവത പാരായണം.വഴിപാട്:
താമരപ്പൂവ്, കദളിപ്പഴം പാല്‍പായസം, പാല്‍.ഫലം: നഷ്ടവസ്തു പുനര്‍ലബ്ധി, സല്‍ സന്താന ലാഭ. 22ന് രാവിലെ 6ന് വിഷ്ണു സഹസ്രനാമം. 6.30ന് ഭാഗവത പാരായണം.

വഴിപാട്: ലഡു, പറവെപ്പ്, വസ്ത്ര പൂജ. കഥാശ്രവണ ഫലം :വിഷബാധ നാശം, ശത്രു നാശം, വിവാഹ സിദ്ധി.23ന് രാവിലെ 6ന് വിഷ്ണു സഹസ്രനാമം.6.30ന് ഭാഗവത പാരായണം. വഴിപാട്:അവല്‍ക്കിഴി, കുഴച്ച അവില്‍, നിറവെപ്പ്. ഫലം: ഭാര്യാഭര്‍തുമൈത്രി, കാര്യവിജയം. 24ന് രാവിലെ 6ന് വിഷ്ണുസഹസ്രനാമം.6.30ന് ഭാഗവത പാരായണം. വഴിപാട്: തേന്‍.ഫലം: പാപമോചനം, മോക്ഷലബ്ധി.
17 മുതല്‍ 24 വരെ എല്ലാദിവസവും അന്നദാനം ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published.