CLOSE

പാലക്കുന്ന് ക്ഷേത്രത്തില്‍ കോവിഡ് കാലത്ത് നിര്‍ത്തിവെച്ച നിത്യദീപം 23 മുതല്‍ പുനരാരംഭിക്കും

Share

പാലക്കുന്ന് :പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടിവന്ന നിത്യദീപാരാധന പുനരാരംഭിക്കും. പ്രതിഷ്ഠാദിനമായ മേടം 9ന് (ഏപ്രില്‍ 23) ക്ഷേത്രത്തില്‍ നടതുറക്കാനാണ് ക്ഷേത്ര തന്ത്രിയുടെ നിര്‍ദേശമനുസരിച്ച് കേന്ദ്രകമ്മിറ്റി യോഗം തീരുമാനമാനിച്ചത്. ഭണ്ഡാരവീട്ടില്‍ ഇത് പതിവാണെങ്കിലും 2016 മെയ് ആദ്യം നടന്ന പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിന് ശേഷമാണ് മേലേ ക്ഷേത്രത്തില്‍ നടതുറന്ന് നിത്യദീപ സമ്പ്രദായം നിലവില്‍ വന്നത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവിടെ നിത്യദീപാരാധനയ്ക്ക് അവസരമൊരുങ്ങുന്നത്. രാവിലെ 7ന് നടതുറന്ന് 12.30 വരെയും വൈകീട്ട് 5 മുതല്‍ 7 വരെയുമാണ് സമയം. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ സമയത്തില്‍ മാറ്റമുണ്ടാകും.

Leave a Reply

Your email address will not be published.