CLOSE

ഗവേഷണപ്രബന്ധം സമര്‍പ്പിക്കുവാന്‍ കാലതാമസം നേരിടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ഭീമമായ ഫീസ് പിഴയായി ഈടാക്കാന്‍ കണ്ണൂര്‍ സര്‍വ്വകലാശാല തിരുമാനം പ്രതിഷേധാര്‍ഹമെന്ന് കെ പി സി ടി എ

Share

രാജപുരം: കോവിഡ് കാലഘട്ടത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികളോട് നിര്‍ദാക്ഷിണ്യം ഭീമമായ ഫീസ് പിഴയായി ഈടാക്കാന്‍ കണ്ണൂര്‍ സര്‍വ്വകലാശാല തീരുമാനം പ്രതിഷേധാര്‍ഹം എന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിസിടിഎ) കണ്ണൂര്‍ മേഖലാ കമ്മിറ്റി അറിയിച്ചു. പി എച്ച് ഡി ഗവേഷകര്‍ക്ക് ഗവേഷണ പ്രബന്ധത്തിന്റെ പ്രത്യേകതകള്‍ കാരണം ചിലപ്പോള്‍ കൃത്യസമയത്ത് പ്രബന്ധം സമര്‍പ്പിക്കാന്‍ സാധിക്കാറില്ല. ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാകുമ്പോള്‍ സമയത്തിന്റെ ചട്ടക്കൂടുകള്‍ ചിലപ്പോള്‍ പാലിക്കപ്പെടണം എന്നില്ല. അക്കാദമിക പ്രബന്ധങ്ങളെ സമയത്തിന്റെയും പിഴയുടെയും പേരുപറഞ്ഞു കൂച്ചുവിളങ്ങിട്ടുന്നത് സര്‍വ്വകലാശാല അധികൃതരുടെ പാപ്പരത്തം വെളിവാക്കുന്നതാണ് . 100000 രൂപ പിഴ എന്നത് സര്‍വ്വകലാശാലയുടെ ഏകാധിപത്യ ശൈലിയെ എടുത്തുകാണിക്കുന്നു. യൂണിവേഴ്‌സിറ്റിക്ക് പണമുണ്ടാക്കാന്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ അക്കാദമിക സമൂഹത്തിന് കളങ്കം വരുത്തുന്നതാണ്. സര്‍വ്വകലാശാല നിയന്ത്രണം ചില ഏകാധിപതികള്‍ കയ്യടക്കുകയാണെന്നും ജനാധിപത്യവിരുദ്ധവും ദാര്‍ഷ്ട്യം നിറഞ്ഞതുമായ നിലപാടുകളെ എതിര്‍ത്തു തോല്‍പ്പിക്കും എന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത് അറിയിച്ചു. ജനാധിപത്യത്തിന്റെ തുരുത്തുകള്‍ ആകേണ്ട സര്‍വ്വകലാശാലകള്‍ ഇത്തരം നിലപാടുകള്‍ കൊണ്ട് അപഹാസ്യരായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കാന്‍ തയ്യാറാകുന്ന ഗവേഷകരെ സംഘടന ഏകോപിപ്പിക്കും എന്നും ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും, ഗവേഷണ വിരുദ്ധ നിലപാടുകളെ എതിര്‍ത്തു തോല്‍പ്പിക്കും എന്നും മേഖലാ പ്രസിഡണ്ട് ഡോ. ഷിനോ പി ജോസ് പറഞ്ഞു. മേഖലാ സെക്രട്ടറി ലത ഇ എസ്, ലൈസന്‍ ഓഫീസര്‍ ഡോ. പ്രകാശ് വി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.