CLOSE

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട: രഹസ്യഭാഗത്ത് ഒളിച്ചു കടത്തിയ 2.675 കിലോ സ്വര്‍ണം പിടിയില്‍

Share

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നര കോടിയുടെ സ്വര്‍ണം പിടികൂടി. ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചു കടത്തിയ സ്വപ്നമാണ് പിടിച്ചെടുത്തത്. 2.675 കിലോ സ്വര്‍ണ്ണം പിടികൂടിയിട്ടുണ്ട്.

പോലീസാണ് ഇവരെ പിടികൂടിയത്. സംഭവത്തില്‍ മൂന്ന് കാരിയര്‍മാര്‍ അടക്കം 10 പേര്‍ അറസ്റ്റില്‍ ആയി. ദുബായില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി അഫ്രുദീന്‍, ഷാര്‍ജയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ഇ.കെ. ആബിദ്, മലപ്പുറം വഴിക്കടവ് സ്വദേശി എടത്തൊടിക ആസിഫലി എന്നിവരാണ് ആദ്യം അറസ്റ്റിലായത്. പ്രതികളെ കൂട്ടിക്കൊണ്ടു പോകാനെത്തിയ മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തു.

കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ 15 കാരിയര്‍മാരാണ് ഇതിനകം തുടര്‍ച്ചയായി പോലീസ് വലയിലാകുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ 12 കിലോ സ്വര്‍ണമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പോലീസ് പിടിച്ചത്.

Leave a Reply

Your email address will not be published.