പാലക്കുന്ന്: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ പഞ്ചുരുളി ദൈവത്തിന്റെ പുനഃപ്രതിഷ്ഠ നടന്നു. കെ.യു പദ്മനാഭ തന്ത്രി കാര്‍മികത്വം വഹിച്ചു. വിവിധ പൂജകളും ഹോമങ്ങള്‍ക്കും ശേഷമാണ് പുനഃപ്രതിഷ്ഠാകര്‍മ്മം പൂര്‍ത്തിയായത്. തുടര്‍ന്ന് മൃത്യുജ്ഞയഹോമവും, പൂര്‍ണാഹുതിയും കലശാഭിഷേകവും നടന്നു.
ശ്രീമദ് സപ്താഹ യജ്ഞത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകുന്നേരം 5ന് ആചാര്യവരവേല്‍പ്പ്. പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. 6ന് യജ്ഞത്തിന് ദീപം തെളിയിക്കും. തുടര്‍ന്ന് ഭാഗവത മഹാത്മ്യ പ്രഭാഷണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 24വരെ ഭാഗവത സപ്താഹയജ്ഞ വേദിയില്‍ രാവിലെ 6ന് വിഷ്ണു സഹസ്രനാമവും 6.30ന് ഭാഗവത പാരായണവും നടക്കും. എല്ലാദിവസവും അന്നദാനം ഉണ്ടായിരിക്കും.