രാജപുരം: സമഗ്ര ശിക്ഷ കേരള ഹൊസ്ദുര്‍ഗ് ബി. ആര് സിയുടെ നേതൃത്വത്തില്‍ പട്ടുവം പ്രതിഭാ കേന്ദ്രത്തില്‍ കുട്ടികള്‍ക്കായുള്ള അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് പാട്ടും വരയും ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുപ്രിയ ശിവദാസ് അധ്യക്ഷനായി. മനോജ് കുമാര്‍, റോണി ആന്റണി, തോമസ്.കെ. ടി, വിജയലക്ഷ്മി കെ പി,സുപര്‍ണ. കെ എന്നിവര്‍ സംസാരിച്ചു. ഹോസ്ദുര്‍ഗ് ബി. പി.സി സുനില്‍കുമാര്‍ സ്വാഗതവും പ്രതിഭാ കേന്ദ്രം വളണ്ടിയര്‍ ദീപ മോള് നന്ദി യും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും പലതരത്തിലുള്ള കലാപരിപാടികള്‍ നടന്നു