ബോവിക്കാനം: നുസ്രത്ത് നഗര്‍ ശാഖാ മുസ്ലിം യൂത്ത് ലീഗ് ശാഖാ കമ്മിറ്റി മൂലയില്‍ അബ്ദുല്ല അനുസ്മരണവും സമൂഹനോമ്പ് തുറയും സംഘടിപ്പിച്ചു.
നുസ്രത്ത് നഗര്‍ ബദര്‍ മസ്ജിദ് പരിസരത്ത് നടന്ന പരിപാടിയില്‍ ശാഖാ പ്രസിഡന്റ് ഉമ്മര്‍ ബെള്ളിപ്പാടിയുടെ അധ്യക്ഷത വഹിച്ചു. റസാക്ക് ചാപ്പാ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി അനുസ് മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി മന്‍സൂര്‍ മല്ലത്ത്, വാര്‍ഡ് മുസ്ലിം ലീഗ് ഭാരവാഹി കളായ അബ്ദുല്‍ ഖാദര്‍ കുന്നില്‍, ഹംസ ചോയിസ്, മുക്രി അബ്ദുല്‍ ഖാദര്‍, യൂത്ത് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഷെരീഫ് പന്നടുക്കം, അബ്ദുള്‍
റഹിമാന്‍ ചാപ്പ, അബൂബക്കര്‍ ചാപ്പ, അഹമ്മദ് മൂലയില്‍, ഹമീദ് മുക്രി, ഇബ്രാഹിം ചാപ്പ, ഹമീദ് സൗത്ത്, മുഹമ്മദ് കുണിയേരി, ബഷീര്‍ പിലാവടുക്കം, സിദ്ദിഖ് കുണിയേരി, മൊയ്തീന് ചാപ്പ സംസാരിച്ചു. സമൂഹ നോമ്പുതുറയില്‍ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു.