പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹത്തിന്റെ ഭാഗമായി
ആചാര്യന്മാര്ക്ക് വരവേല്‍പ്പ് നല്കി. കെ.യു.പദ്മനാഭതന്ത്രിയേയും മരങ്ങാട്ടില്ലത്ത് മുരളികൃഷ്ണന് നമ്പൂതിരിയേയും
തിരുവക്കോളി പാര്‍ഥസാരഥി ക്ഷേത്ര സന്നിധിയില്‍ നിന്ന് ഘോഷയാത്രയോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. തിങ്കളാഴ്ച്ച മുതല്‍ ഞായറാഴ്ച വരെയാണ് ഇവിടെ ശ്രീമദ് ഭാഗവത സപ്താഹം നടക്കുക.