CLOSE

ക്ലീന്‍ കാസര്‍ഗോഡ്: ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിസരം ശുചീകരിച്ചു.

Share

കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പ്രചരണ പരിപാടിയോടനുബന്ധിച്ച് ക്ലീന്‍ കാസര്‍ഗോഡ് ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത അധ്യക്ഷയായി . വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുള്‍ റഹ്‌മാന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.
കെ. വിജയന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത, ബ്ലോക്ക് മെമ്പര്‍മാരായ എം.ജി. പുഷ്പ, എ.ദാമോദരന്‍, വി.ഗീത മറ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published.