തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന സേവനങ്ങള്‍ പൗരന്മാരുടെ വീട്ടുപടിക്കലില്‍ എത്തിക്കാനുളള സര്‍ക്കാരിന്റെ കര്‍മ്മ പരിപാടി കിലയുടെ ഏകദിന പരീശീലനം പടന്നക്കാട് കാര്‍ഷിക കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന് ഉദ്ഘാടനം ചെയ്തു. കയ്യൂര്‍ – ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി വത്സലന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി വി മുഹമ്മദ് അസ്ലം, പി പി പ്രസന്നകുമാരി , സി കെ അരവിന്ദന്, ടി ശോഭ, വി വി സജീവന്, പ്രമീള എന്നിവര്‍ സംസാരിച്ചു. ജനകീയാസൂത്രണം ജില്ല ഫെസിലിറ്റേറ്റര്‍ അജയന് പനയാല്‍ സ്വാഗതവും പരിശീലന വിശദീകരണം കോര്‍ഡിനേറ്റര്‍ കെ കെ രാഘവനും നടത്തി. കിലയുടെ റിസോര്‍സ്പേഴ്സണ്‍ ഇ ഗംഗാധരന് നായര്‍ ക്ലാസ് എടുത്തു. പത്ത് ഗ്രാമ പഞ്ചായത്തുകളില്‍ നിന്ന് ഇരുന്നൂറ് പേര് പരിശീലനത്തില്‍ പങ്കെടുത്തു.