CLOSE

മാലോം കൂലോം ബാലിക്കടക്കത്ത് തറവാട് കളിയാട്ടം ഏപ്രില്‍ 20, 21 തീയ്യതികളില്‍

Share

മാലോം: പുണ്യപുരാതനമായ മാലോം കൂലോം ബാലിക്കടക്കത്ത് തറവാട് കളിയാട്ടം ഏപ്രില്‍ 20, 21 തീയ്യതികളില്‍ നടക്കും. 20ന് രാത്രി 8.30ന് അന്തിത്തോറ്റങ്ങള്‍, അഞ്ചണങ്ങ് ഭൂതം, ചെറിയ ഭഗവതി പുറപ്പാട്. ഏപ്രില്‍21 ന് പുലര്‍ച്ചെ 2.30 ന് പെരിയാട്ട് കണ്ടറ് കോലം പുറപ്പാട്, രാവിലെ 10 മണിക്ക് ചാമുണ്ഡേശ്വരി പുറപ്പാട്, 11 മണിക്ക് പാടാര്‍കുളങ്ങര ഭഗവതി, 11.30 ന് വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചക്ക് 12.30ന് അപൂര്‍വ്വമായി കെട്ടിയാടാറുള്ള മുക്രിപോക്കറും അതോടൊപ്പം മണ്ഡളത്ത് ചാമുണ്ഡിയും അരങ്ങിലെത്തും. ഒരു മണിക്ക് ദണ്ഡ്യങ്ങാനത്ത് ഭഗവതിയും ഏഴര പതിറ്റാണ്ടിന് ശേഷം കൂലോത്തമ്മയും അരങ്ങിലെത്തി അനുഗ്രഹം ചൊരിയും. തുടര്‍ന്ന് അന്നദാനം. വൈകിട്ട് 3 മണിയോടെ ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാടോടുകൂടി രണ്ട് നാള്‍ നീണ്ടു നിന്ന കളിയാട്ട മഹോത്സവത്തിന് സമാപനം കുറിക്കും.

Leave a Reply

Your email address will not be published.