CLOSE

പൂച്ചക്കാട് ചിറക്കാല്‍ മുത്തപ്പന്‍ മഠപ്പുര തിരുവപ്പന മഹോത്സവം ഏപ്രില്‍ 22, 23 തീയതികളില്‍ നടക്കും

Share

പൂച്ചക്കാട് : ചിറക്കാല്‍ ശ്രീ മുത്തപ്പന്‍ മഠപ്പുരയില്‍ 5 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന തിരുവപ്പന മഹോത്സവം ഏപ്രില്‍ 22, 23 തീയതികളില്‍ നടക്കും. 22 ന് രാവിലെ ഗണപതി ഹോമം, ഉച്ചയ്ക്ക് 11 മണിക്ക് കലവറ നിറയ്ക്കല്‍ ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം 4 മണിക്ക് ദൈവത്തെ മലയിറക്കല്‍ വൈകുന്നേരം 6 മണിക്ക് മുത്തപ്പന്‍ വെള്ളാട്ടം, 7 മണിക്ക് മധു ബേഡകം അവതരിപ്പിക്കുന്ന ഏകാംഗ നാടകം ‘മരണ മൊഴി’ 7.30 ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിര,
8 മണിക്ക് കളിക്കപ്പാട്ട് ശേഷം സന്ധ്യാവേല, കലശം എഴുന്നള്ളത്ത്, ആചാരവെടിക്കെട്ട്, വെള്ളകെട്ടല്‍. ഏപ്രില്‍ 23ന് പുലര്‍ച്ചെ തിരുവപ്പനും മുത്തപ്പനും പുറപ്പാട്
ഉച്ചയ്ക്ക് അന്നദാനത്തോട് കൂടി സമാപനം.

Leave a Reply

Your email address will not be published.