രാജപുരം : രാജപുരം ഹോളി ഫാമിലി ഹയര്‍ സെകണ്ടറി സ്കൂളില്‍ ഹോക്കി പരിശീലനത്തോട്കൂടി വിവിധ ഇനങ്ങളുടെ പരിശീലന ക്യാമ്പ് നാളെ മുതല്‍ രാജപുരത്ത് ആരംഭിക്കുന്നു. 10 ദിവസം വീതം ഓരോ ഇനങ്ങളിലും പ്രത്യേകം പരിശീലന പരിപാടികളാണ് ആരംഭിക്കുന്നത്. 5 മുതല്‍ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് പരിശീലനത്തില്‍ ഉള്‍പെടുത്തുന്നത്.
നാവികസേന അക്കാദമിയില്‍ നിന്നുള്ള വിദഗ്ദരായ പരിശീലകരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഇതിനോടകം തന്നെ കാസറഗോഡ് ജില്ലാ ഹോക്കി അസോസിയേഷന് ടീമിനെ പ്രതിനിധീകരിച്ച് 29 വിദ്യാര്‍ത്ഥികള്‍ കൊല്ലത്തുവച്ച് നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഹോക്കി കോച്ചിംഗ് ക്യാമ്പിന്റെ വിജയത്തിനായി സ്കൂള്‍ മാനേജര്‍, ഹെഡ്മാസ്റ്റര്, പി ടി എ പ്രസിഡന്റ് എന്നിവര്‍ ഉള്‍പ്പെടെ 12 അംഗ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. അവധിക്കാല ഫുട്ബോള്‍ ക്യാമ്പ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.