രാജപുരം: പ്രാന്തര്‍ കാവ് ഗവ: യൂ.പി.സ്കൂളില്‍ നിന്നും വിരമിക്കുന്ന പ്രധാന അദ്ധ്യാപിക ജയ്സമ്മ ടീച്ചര്‍ക്കും കെ.എം.ഫിലിപ്പോസ് മാഷിനും യാത്രയയപ്പ് നല്കി. ഒപ്പം പി.ടി.എ.പ്രസിഡണ്ട് സുനില്‍ മാടക്കലിനെ ആദരിക്കുകയും ചെയ്തു. സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. സുനില്‍ മാടക്കല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് .പി.എം. കുര്യാക്കോസ് ഉപഹാരം നല്കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ സുപ്രിയ ശിവദാസ് , മുന്‍ ഹെഡ്മാസ്റ്റര് മാരായ ജോയ്സ് , ഗോപി , വര്‍ഗ്ഗീസ് , അദ്ധ്യാപകരായ പ്രഭാകരന് , ബീന , രമാദേവി, രാജന് , മദര്‍ പി.ടി.എ.പ്രസിഡണ്ട് രമ്യ സത്യന്, സ്കൂള്‍ ലീഡര്‍ മീര സുനില്‍, വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു.