CLOSE

ആലൂര്‍ എം ജി എല്‍ സി യെ എല്‍പി സ്‌കൂളായി ഉയര്‍ത്തുക- വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്കി

Share

ആലൂര്‍:– അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന ആലൂര്‍ ഏകാധ്യാപക സ്‌കൂള്‍ എല്‍ പി സ്‌കൂളായി ഉയര്‍ത്തണമെന്ന് ആവിശ്യപ്പെട്ട് ആലൂര്‍ വിദ്യാലയ സംരക്ഷണ സമിതിയുടെ നിവേദനം സമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ ആലൂര്‍ കണ്‍വീനര്‍ ലത്തീഫ് ടി എ എന്നിവര്‍ ബഹു: ഉദുമാ മണ്ഡലം എം എല്‍ എ അഡ്വ: സി എച്ച് കുഞ്ഞമ്പു വിന്റെ നേതൃത്വത്തില്‍ ബഹു: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ നേരിട്ട് കണ്ട് സമര്‍പ്പിച്ചു. കാസറകോഡ് ജില്ലയില്‍ ഉദുമാ മണ്ഡലത്തിലെ മുളിയാര്‍ പഞ്ചായത്തിലെ പതിനാലും പതിമൂന്നും വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ആലൂര്‍ പ്രദേശത്ത് 2000 വര്‍ഷം മുതല്‍ ഏകാദ്യ പക സ്‌കൂള്‍ (MGLC) പ്രവര്‍ത്തിച്ചു വരുന്നുണ്ട്.ഇതിനകം നിരവധി വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തെ ആശ്രയിച്ച് പഠിച്ചിട്ടുണ്ട്. നിലവില്‍ 54 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചു വരുന്നുണ്ട്. മുളിയാറില്‍ വികസന പരമായി വളരെയധികം പിന്നോക്കം നില്‍ക്കുന്നതും എന്‍ഡോസള്‍ഫാന്‍ ദുരിത പ്രദേശവും യാത്ര സൗകര്യം ഇല്ലാത്ത പ്രദേശമാണ് ആലൂര്‍ .തൊട്ടടുത്ത മുണ്ടക്കൈ എല്‍.പി.സ്‌കൂളിലേക്ക് ഏകദേശം അഞ്ചര കിലോമീറ്ററും ബോവിക്കാനത്തുള്ള യു.പി. സ്‌കൂളിലേക്ക് എത്തി പ്പെടാന്‍ ആറര കിലോ മീറ്ററും യാത്ര ചെയ്യേണ്ടതുണ്ട്. ആയതിനാല്‍ പ്രസ്തുത ആലൂര്‍ MGLC എല്‍ പി. സ്‌കൂളായി ഉയര്‍ത്തുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും എല്‍ പി സ്‌കൂളായി ഉയര്‍ത്തുന്നത് വരെ എം ജി എല്‍ സി യായി നിലനിര്‍ത്തണമെന്നും മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവിശ്യപ്പെട്ടു.

Leave a Reply

Your email address will not be published.