CLOSE

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

Share

പെരിയ (കാസര്‍കോട്): കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഡപ്യൂട്ടി രജിസ്ട്രാര്‍ (1), അസിസ്റ്റന്റ് ലൈബ്രേറിയന്‍ (2), പേഴ്‌സണല്‍ അസിസ്റ്റന്റ് (3), സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (കംപ്യൂട്ടര്‍) (1). സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് (1), സെക്യൂരിറ്റി ഇന്‍സ്‌പെക്ടര്‍ (1), ലബോറട്ടറി അസിസ്റ്റന്റ് (1), ഹിന്ദി ടൈപ്പിസ്റ്റ് (1), കുക്ക് (1), മള്‍ട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ് (1), ലബോറട്ടറി അറ്റന്റന്റ് (3), കിച്ചണ്‍ അറന്റന്റ് (1), ലൈബ്രറി അറ്റന്റന്റ് (1), ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (2), പ്രൈവറ്റ് സെക്രട്ടറി (3), ടെക്‌നിക്കല്‍ അസിസ്റ്റന്റ് (2), ലബോറട്ടറി അസിസ്റ്റന്റ് (1), അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (2) എന്നിങ്ങനെയാണ് ഒഴിവുകള്‍. മതിയായ യോഗ്യതയുള്ളവര്‍ക്ക് സര്‍വ്വകലാശാലാ വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷ 2022 മെയ് 18 വൈകിട്ട അഞ്ച് മണി വരെയും പോസ്റ്റല്‍ അപേക്ഷ മെയ് 31ന് വൈകിട്ട് അഞ്ച് മണി വരെയും സ്വീകരിക്കും. അയക്കേണ്ട വിലാസം: റിക്രൂട്ട്‌മെന്റ് സെല്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള, തേജസ്വിനി ഹില്‍സ്, പെരിയ, കാസര്‍കോട് – 671320. ഓരോ തസ്തികയുടെയും യോഗ്യത ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published.