CLOSE

ഡോ.വി. സുധീഷിന് അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനത്തില്‍ പ്രബന്ധാവതരണത്തിന് ക്ഷണം

Share

പെരിയ: ലണ്ടനിലെ പ്രമുഖ ശാസ്ത്ര ഗവേഷണ കേന്ദ്രമായ പ്ലിമത്ത് മറൈന്‍ ലബോറട്ടറിയില്‍ നടക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിന് കേരള കേന്ദ്ര സര്‍വ്വകലാശാല ടെക്നിക്കല്‍ ഓഫീസര്‍ ഡോ.വി.സുധീഷിന് ക്ഷണം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തിലെയും കടലിലെയും വാതകങ്ങളുടെ മാറ്റം ചര്‍ച്ച ചെയ്യുന്നതിനാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. മെയ് 17 മുതല്‍ 20 വരെ നടക്കുന്ന സമ്മേളനത്തില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നൂറോളം ഗവേഷകര്‍ സംബന്ധിക്കും.

11 വര്‍ഷമായി ഇന്ത്യയിലെ തീരക്കടലിലെ ഹരിത ഗൃഹ വാതകങ്ങളുടെ മാറ്റവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിവരികയാണ് കാസര്‍കോട് കേളോത്ത് സ്വദേശിയായ ഡോ. സുധീഷ്. അറബിക്കടലിലെ ഓക്സിജന്‍ ശോഷണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ശാസ്ത്ര മാഗസിനുകളില്‍ നിരവധി പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ ജിയോ സയന്‍സ് യൂണിയനില്‍ യുവ സമുദ്രഗവേഷകരുടെ പ്രതിനിധി കൂടിയാണ്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സമുദ്ര ഗവേഷണ ഏജന്‍സിയായ സോളാസിന്റെയും ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.