കളിയാട്ട മഹോത്സവ ത്തിന്റെ ഭാഗമായി രക്തേശ്വരി അമ്മ ഗുളികന്‍തെയ്യങ്ങള്‍ അരങ്ങിലെത്തി.
പെരിയ: തണ്ണോട്ട് മഹാവിഷ്ണുക്ഷേത്ര പരിധിയില്‍പ്പെട്ടതും നൂറ്റാണ്ടുകളായി ജനങ്ങള്‍ ആരാധിച്ച് പരിപാലിച്ച് വരുന്നതുമായ തണ്ണോട്ട് രക്തേശ്വരി ഗുളികന്‍ ദേവസ്ഥാത്ത് രണ്ട് ദിവസങ്ങളിലായി നടന്നു വന്ന കളിയാട്ട മഹോത്സവം സമാപിച്ചു. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി രക്തേശ്വരി അമ്മ, ഗുളികന്‍ ദൈവങ്ങള്‍ അരങ്ങിലെത്തി. കളിയാട്ട മഹോത്സവത്തില്‍ പങ്കാളികളാകാനുംതെയ്യങ്ങളുടെ അനുഗ്രഹമേ റ്റുവാങ്ങുവാനും നിരവധി ഭക്തജനങ്ങള്‍ ദേവസ്ഥാനത്ത് എത്തിച്ചേര്‍ന്നു. അന്നദാനവും നടന്നു. കളിയാട്ടത്തിന് മുന്നോടിയായി പ്രതിഷ്ഠാദിനാഘോഷം, കലവറ ഘോഷയാത്ര, തെയ്യം കൂടല്‍ എന്നീ ചടങ്ങുകളും നടന്നു.