CLOSE

റവന്യൂ കലോത്സവം – 2022 ; ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

Share

റവന്യൂ കലോത്സവം 2022 ന്റെ ഭാഗമായി കളക്ടറേറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. എഡിഎം എകെ രമേന്ദ്രന്‍ , മഞ്ചേശ്വരം തഹസില്‍ദാര്‍ പി ജെ ആന്റോ എന്നിവര്‍ സംസാരിച്ചു.
പുരുഷ സിംഗിള്‍സില്‍ പ്രദീപ് കുമാര്‍ ഒന്നാം സ്ഥാനവും പി ജെ ആന്റോ രണ്ടാം സ്ഥാനവും നേടി. വനിതാ സിംഗിള്‍സില്‍ എം എ രമ്യ ഒന്നാം സ്ഥാനവും രജനി രണ്ടാം സ്ഥാനവും നേടി. പുരുഷ ഡബിള്‍സില്‍ സി എച്ച് ഫിറോസ് , എം രതീഷ് എന്നിവര്‍ ഒന്നാം സ്ഥാനവും റാണി പാവൂര്‍ , നാമദേവന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും നേടി . വനിതാ ഡബിള്‍സില്‍ ദീപാ മാര്‍ഗററ്റ്, എം എ രമ്യ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും രജനി, റോസ്മി റോസിലി എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും നേടി. മിക്സഡ് ഡബിള്‍സില്‍ ജയേഷ് , ദീപ മാര്‍ഗററ്റ് എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും റോസില്‍ ദാസ് , രജനി എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.

Leave a Reply

Your email address will not be published. Required fields are marked *