കഴിഞ്ഞ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനത്തില്‍ ജില്ലയില്‍ ഒന്നാമതും സംസ്ഥാനത്തു നാലാം സ്ഥാനവും നേടിയ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ജീവനക്കാരെ ആദരിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷയായിരുന്നു. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. രവി, ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തന്മാക്കല്, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് കുത്തിയതോട്ടില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ. ജി. ബിജുകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഒ സ്വാഗതവും രജനി കൃഷ്ണന് നന്ദിയും പറഞ്ഞു.