കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജില്ലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കുള്ള (സി.ബി.എസ്.ഇ) വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം ഏപ്രില്‍ 28ന് രാവിലെ 10ന് നടക്കും. പ്രൈമറി വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം, ഹിന്ദി, തുടങ്ങിയ വിഷയത്തില്‍ ടീച്ചര്‍മാരെ ആവശ്യമുണ്ട്. ടി.ടി.സി, ഡി.എല്‍.എഡ്, ഡി.എഡ് എന്നിവയാണ് യോഗ്യത. ടി.ജി.ടി. വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, ഗണിതം, ഹിന്ദി, പരിസരപഠനം, സാമൂഹ്യശാസ്ത്രം, അറബി എന്നീ വിഷയത്തില്‍ ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. എം.എ, എം.എസ്.സി, എം.കോം യോഗത്യയോടൊപ്പം ബി.എഡ് ഉള്ളവര്‍ക്ക് ബിസിനസ് സ്റ്റഡീസ്, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, സോഷിയോളജി, അക്കൗണ്ടന്‍സി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഒഴിവുകളുണ്ട്. ഫിസിക്കല്‍ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് ബി.പി.എഡ്/എം.പി.എഡും, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയിലേക് ടി വിഷയത്തില്‍ ബി.എഡും, ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് എംകോം/എം.ബി.എ യോഗ്യതയും വേണം. സ്റ്റുഡന്റ് കൗണ്‍സിലര്‍ തസ്തികയിലേക്ക് എം.എസ്.ഡബ്ല്യൂ /എം.എസ്.സി സൈക്കോളജി/എം.ഫില്‍ യോഗ്യതയും സ്‌കൂള്‍ നഴ്‌സ് തസ്തികയിലേക്ക് ബി.എസ്.സി/ ജനറല്‍ നഴ്സിങ്ങും യോഗ്യതയായിട്ടുള്ള യുവതികള്‍ക്കാണ് അവസരം. മറ്റ് തസ്തികളിലേക്ക് യുവതി-യുവാക്കള്‍ക്കു അവസരമുണ്ട്. എല്ലാ ഒഴിവിലേക്കും 40 ആണ് പ്രായപരിധി. ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി അന്നേ ദിവസം രാവിലെ 10നകം നേരിട്ട് ഓഫീസില്‍ രജിസ്ട്രേഷന്‍ നടത്തണം. ഫോണ്‍ 9207155700, 04994 297470 (പ്രവര്‍ത്തി സമയം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ. ഞായര്‍ അവധി ആയിരിക്കും). നിലവില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.