പാലക്കുന്ന് : കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളെ തുടര്‍ന്ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ നിര്‍ത്തിവെക്കേണ്ടി വന്ന നിത്യദീപാരാധന പുനരാരംഭിച്ചു. പ്രതിഷ്ഠാദിന വാര്‍ഷിക കൂട്ടം അടിയന്തിര ദിവസമായ ശനിയാഴ്ച ഭണ്ഡാരവീട്ടിലും തുടര്‍ന്ന് മേലേക്ഷേത്രത്തിലും അതിന് മുന്നോടിയായി കൂട്ടപ്രാര്‍ഥനയും നടത്തി. ശനിയാഴ്ച വൈകുന്നേരം 5 ന് തിരികൊളുത്തി നിത്യദീപത്തിന് തുടക്കം കുറിച്ചു.
ഭണ്ഡാരവീട്ടില്‍ മാത്രം നടത്തിയിരുന്ന നിത്യദീപാരാധന 2016 മെയില്‍ നടന്ന നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശോല്സവത്തിനു ശേഷമാണ് മേലേ ക്ഷേത്രത്തിലും ആരംഭിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി അതിന് മുടക്കം വന്നു. രാവിലെ 7 മുതല്‍ 12.30 വരെയും വൈകുന്നേരം 5 മുതല്‍ 7 വരെയും ഇനിയുള്ള ദിവസങ്ങളില്‍ നടതുറന്നിരിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഈ സമയത്തില്‍ നേരിയ ക്രമീകരണങ്ങള്‍ ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.