രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ക്വിസ് മത്സരം സംഘടിപ്പിച്ചു. എന്റെ കാസര്‍കോട് എന്നതായിരുന്നു ക്വിസ് മത്സരത്തിന്റെ വിഷയം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെ ആയിരുന്നു മത്സരം. അഞ്ചാം ക്ലാസിനു താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ നിലേശ്വരം ജിഎല്‍പിഎസ് വിദ്യാര്‍ഥിയായ കെ അശ്വിന്‍രാജ് ഒന്നാം സ്ഥാനവും, ചാലിങ്കാല്‍ ജിഎല്‍പിഎസിലെ ശിവദ കെ നായര്‍ രണ്ടാം സ്ഥാനവും, മൗവ്വാര്‍ എയുപിഎസ് വിദ്യാര്‍ഥിനി ഷാസില ഫാത്തിമ മൂന്നാം സ്ഥാനവും നേടി. ആറുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ കളിയൂര് സെന്റ് ജെഎയുപിഎസ് വിദ്യാര്‍ഥിനി കെ.പി. പൂജാലക്ഷ്മി ഒന്നാം സ്ഥാനം നേടി. ചെമ്മനാട് സിജെഎച്ച്എസ്എസ് വിദ്യാര്‍ഥി എം ശ്രേയസ് നമ്പ്യാര്‍, ചെമ്മനാട് ജിയുപിഎസ് വിദ്യാര്‍ഥി എ കെ അര്ജുന് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പൊതുജനങ്ങള്‍ക്കുള്ള മത്സരത്തില്‍ കമ്പല്ലൂര്‍ സ്വദേശി കെ.വി. രത്നാകരന് ഒന്നാം സ്ഥാനവും, കാറഡുക്ക സ്വദേശി കെ. പത്മനാഭന് രണ്ടാം സ്ഥാനവും, വെളിച്ചംതോട് സ്വദേശി സി.പി. പ്രശാമോള് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കളക്ട്രേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പിആര്‍ഡി ചേംബറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് അരുണ്‍ സെബാസ്റ്റ്യന്‍ ക്വിസ് മത്സരം നിയന്ത്രിച്ചു. ജില്ലയ്ക്കകത്തും പുറത്തും നിന്നുമുള്ള മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് മത്സരം ശ്രദ്ധേയമായി.