പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നടന്നു വരുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് ഞായറാഴ്ച സമാപനമാകും. പഞ്ചുരുളി ദൈവത്തിന്റെ പുനഃപ്രതിഷ്ഠയും കലശവും കഴിഞ്ഞ് 17 മുതലാണ് ഇവിടെ സപ്താഹം ആരംഭിച്ചത്. അന്നുമുതല്‍ എല്ലാദിവസവും ഭാഗവതത്തിലെ വിവിധ ഭാഗങ്ങളെ ഉദ്ധരിച്ച് പാരായണ പ്രഭാഷണം നടന്നുവരികയാണ്. വെള്ളിയാഴ്ച്ച രുക്മിണി സ്വയംവര ഘോഷയാത്ര ഉണ്ടായിരുന്നു. ശനിയാഴ്ച സര്‍വൈശ്വര വിളക്ക് പൂജയുമുണ്ടായി. സമാപന ദിവസമായ ഞായറാഴ്ച ഉദ്ധവന്റെ ബദരിയാത്ര,
സ്വര്‍ഗാരോഹണം, കലികാല വര്‍ണന, കല്‍ക്കി അവതാരം തുടങ്ങിയ ഭാഗങ്ങള്‍ക്ക് ശേഷം ഭാഗവത സംഗ്രഹത്തോടെയാണ് യജ്ഞസമര്‍പ്പണം.2009 ലാണ് അവസാനമായി ഇവിടെ ഭാഗവത സപ്താഹം നടന്നത്. ആകെയുള്ള 108 മുച്ചിലോട്ട് കാവുകളില്‍ മറ്റെങ്ങും ഇതുവരെ ഇത് നടന്നിട്ടുമില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.