കാസര്‍കോട് ജില്ലാ പഞ്ചായത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി മുളിയാര്‍ കുടുംബശ്രീ സി.ഡി.എസ്സില്‍ ഇന്റഗ്രേറ്റഡ്ഫാം പദ്ധതി നടപ്പിലാക്കി. കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന ഇ.എല്‍.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാണൂര്‍ ഗ്രാമശ്രീ ഇന്റഗ്രേറ്റഡ് ഫാം നടപ്പിലാക്കിയത്. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി മിനി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സി.എച്ച് ഇക്ബാല്‍ പദ്ധതി വിശദ്ധീകരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഇ മോഹനന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍.പി.ബി. ഷഫീഖ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ജനാര്‍ദ്ദനന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റൈസ റാഷിദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിസ മന്‍സൂര്‍ മല്ലത്ത്, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.