കാഞ്ഞങ്ങാട്: അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ്സ് കേരള കാഞ്ഞങ്ങാട് യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് പിറകുവശത്തായി ഗണേഷ് മന്ദിര്‍ റോഡിന് സമീപമുള്ള ബില്‍ഡിങ്ങിലാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. എ. എ.ഡബ്ല്യു കെ സംസ്ഥാന ട്രഷറര്‍ സുധീര്‍ മേനോന് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എം.വിനോദ് കുമാര്‍ മീത്തല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എം. എന്‍.ഗുണേന്ദ്രലാല്‍ സുനില്‍,
ജില്ലാ സെക്രട്ടറി ടി. വി.ദേവീദാസ്,
ജില്ലാ വൈസ് പ്രസിഡണ്ട് എന്‍.മനോഹരന്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.പ്രകാശന്,ബാബുരാജ് കെ. കെ ,ജില്ലാ ട്രഷറര്‍ സുരേഷ് കുമാര്‍ കെ. വി , സംസ്ഥാന കമ്മിറ്റി അംഗംങ്ങളായ ജോഷി തോമസ്, വി. വി.രതീഷ് മടിക്കൈ, സതീഷ്. കെ. വി.രാവണേശ്വരം, ഉദയകുമാര്‍. പി.വി രഞ്ജിത്ത്.കെ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ.പ്രേംകുമാര്‍ സ്വാഗതവും ട്രഷറര്‍ ആര്.മഹേഷ് റാവു നന്ദിയും പറഞ്ഞു. കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ യൂണിറ്റ് ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങില്‍വച്ച് യൂണിറ്റ് ഓഫീസില്‍ എംബ്ലവും ആര്‍ട്ട് വര്‍ക്കും ചെയ്ത ശ്യാംലാല്‍ രാവണേശ്വരത്തിന് ഉപഹാരവും നല്കി