കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാല പട്ടികവര്‍ഗ്ഗ കോളനിയില്‍ ഊരുതല കര്‍മ്മ പദ്ധതി ഉദ്ഘാടനം ചെയ്തു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് തലത്തില്‍, കുടുംബശ്രീ സിഡിഎസ്, ജില്ലാ മിഷന് നേതൃത്വത്തില്‍ അനിമേറ്റര്‍ മാരുടെ സഹകരണത്തോടെ കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. പട്ടികവര്‍ഗ കോളനി ഊരുമൂപ്പന് എച്ച് കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ റീന, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് ആനിമേറ്റര്‍ വിജീഷ, ദേലംപാടി ഗ്രാമപഞ്ചായത്ത് ആനിമേറ്റര്‍ വിഷ്ണു എന്നിവര്‍ പരിപാടി അവലോകനം ചെയ്തു.
ഗ്രാമപഞ്ചായത്ത് ആനിമേറ്റര്‍ എച്ച് രാധ സ്വാഗതവും എച്ച് രാമന് വെള്ളാല നന്ദിയും പറഞ്ഞു.