സംസ്ഥാന സാക്ഷരതാ മിഷന് സംസ്ഥാനത്ത് എല്ലായിടത്തും മികവ് ഉത്സവം സാക്ഷരതാ പരീക്ഷ നടത്തി. കാസര്‍കോട് ജില്ലയില്‍ പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ ചേറ്റുകുണ്ട് കടപ്പുറം എല്‍ പി സ്കൂളില്‍ ജില്ലാതല ഉദ്ഘാടനം നടന്നു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി നസ്മിന് വഹാബിന്റെ അധ്യക്ഷതയില്‍
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം കുമാരന് ഏറ്റവും മുതിര്‍ന്ന പഠിതാവായ നാരായണീ അമ്മയ്ക്ക്(75) ചോദ്യപേപ്പര്‍ നല്കി ഉദ്ഘാടനം ചെയ്തു. ഇവിടെ 24 പേര് പരീക്ഷ മഹോത്സവം പരീക്ഷ എഴുതി. ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ പി എന്‍ ബാബു, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ മണികണ്ഠന്, ഗ്രാമപഞ്ചായത്തംഗം പി അബ്ബാസ്, പി ടി എ പ്രസിഡണ്ട് കെ പുഷ്കരന്, വൈസ് പ്രസിഡണ്ട് സി എച് സൈനുദ്ദീന്‍, എസ് എം എസ് ചെയര്മാന് വി കെ നാരായണന്, സാക്ഷരതാ പ്രേരക് വി രജനി, അധ്യാപകരായ എം ബി ശ്രീജ രജില, അംഗന്‍വാടി ടീച്ചര്‍ വിനോദിനി മദര്‍, പിടിഎ പ്രസിഡണ്ട് കെ ആര് ശില്പ, സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാരായ പി രമ്യ, കെ വി റെജി എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ സാക്ഷരതാ സമിതി ചെയര്‍പേഴ്സനും
ആയ പി. ബേബി ബാലകൃഷ്ണന് പരീക്ഷാകേന്ദ്രം സന്ദര്‍ശിച്ചത് മുതിര്‍ന്ന പഠിതാക്കള്‍ക്ക് വലിയ ആവേശം നല്കി. സ്കൂള്‍ പിടിഎ യുടെ നേതൃത്വത്തില്‍ സാക്ഷരതാ പരീക്ഷ എഴുതാന്‍ വന്ന മുഴുവന്‍ പഠിതാക്കള്‍ക്കും ചായയും ലഘുഭക്ഷണവും നല്കി ചടങ്ങിന് മാറ്റുകൂട്ടി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ മികവുത്സവം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സക്കീന അബ്ദുള്ളയും കാറഡുക്കയില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം രത്നാകരനും, പുല്ലൂര്‍-പെരിയയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷനും, വെസ്റ്റ് എളേരി യില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എ വി രാജേഷും, മുളിയാറില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി മിനിയും, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജയും, മീഞ്ചയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയരാമനും മികവ് ഉത്സവങ്ങള്‍ ഉദ്ഘാടനം ചെയ്തു. മറ്റ് പരീക്ഷാകേന്ദ്രങ്ങളില്‍ ജനപ്രതിനിധികളും സാക്ഷരതാ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും മേല്‍നോട്ടം നല്കി.