ഇരിയണ്ണി: ഡിവൈഎഫ്ഐ കാറഡുക്ക ബ്ലോക്ക് കമ്മിറ്റി ഭാസ്കര കുമ്പള രക്തസാക്ഷിത്വത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് ടൂര്ണമെന്റല് പാണ്ടി മേഖലാ കമ്മിറ്റി ചാമ്പ്യന്മാരായി.ഗാഡിഗുഡ മേഖല കമ്മിറ്റി റണ്ണേഴ്സ് അപ്പ് ആയി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി മണികണ്ഠന് ബളവന്തടുക്കയെയും, മികച്ച ബൗളറായി അജിത് ഗാഡിഗുഡയെയും, കലാശ പോരാട്ടത്തിലെ തരമായി ശരത് രാജ് ബളവന്തടുക്കയെയും തിരഞ്ഞെടുത്തു. സമ്മാനദാന ചടങ്ങ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ വി നവീന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറര്‍ പ്രശാന്ത് ജി അധ്യക്ഷതവഹിച്ചു, ബിജു നെച്ചിപടുപ്പ്, രാജേഷ് ഗാഡിഗുഡ, വിനയന്, അപ്പകുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു. ഗോകുല്‍ ദാസ് സ്വാഗതം പറഞ്ഞു.