പൂച്ചക്കാട് : നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൂച്ചക്കാട് ചിറക്കാല്‍ ശ്രീ മുത്തപ്പന് മoപ്പുരയിലെ തിരുവപ്പന മഹോത്സവം സമാപിച്ചു. മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഭാഗ്യ സമ്മാന പദ്ധതിയുടെ ഒന്നാം സമ്മാനം പള്ളിക്കരയിലെ കരുണന് ഡ്രൈവര്‍ കരസ്ഥമാക്കി. മഹോത്സവ കമ്മിറ്റി ചെയര്മാന് സമ്മാനം വിതരണം ചെയ്തു. മൊട്ടംചിറ വിഷ്ണു ക്ഷേത്രത്തില്‍ നിന്നും കലവറ ഘോഷയാത്ര ഉണ്ടായി. നിരവധി ഭക്തജനങ്ങളാണ് തിരുസന്നിദ്ധിയില്‍ രണ്ട് ദിവസങ്ങളിലായി എത്തിയത്.3 നേരം അന്നദാനവും നടന്നു. മാതൃസമിതി പ്രവര്‍ത്തകര്‍ നടത്തിയ തിരുവാതിര ശ്രദ്ധേയമായി.ലക്ഷ്മി അശോകന്റെ നേതൃത്വത്തിലാണ് തിരുവാതിര പരിശീലിപ്പിച്ചത്. പ്രദേശത്തെ 16 സ്ത്രീകളാണ് തിരുവാതിര അവതരിപ്പിച്ചത്. മധു ബേഡകത്തിന്റെ ‘ഒറ്റയാന്’ എന്ന എകാംഗ നാടകവും ഉണ്ടായി.