ഉദുമ: ലോക മലേരിയ ദിനാചരണത്തോടനുബന്ധിച്ച് ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബേക്കല്‍ തീരദേശമേഖലയില്‍ മലമ്പനി രോഗനിര്‍ണയത്തിനുള്ള രക്ത പരിശോധന ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. ഗപ്പി മത്സ്യ വിതരണവും പൊതുജനങ്ങള്‍ക്കായി പ്രശ്നോത്തരി മത്സരവും ഉണ്ടായിരുന്നു. പബ്ലിക് ഹെല്‍ത്ത് നേഴ്സുമാരായ കെ.വി.ശൈലജ, പി.ചിന്താമണി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.വി ഗോപിനാഥന്, എം.റെജികുമാര്‍, എം. പി. ബാലകൃഷ്ണന്, ആര്.വി.നിധിന് എന്നിവര്‍ പ്രസംഗിച്ചു.