വെള്ളിക്കോത്ത് : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വിഷന്‍ 2021 26 ഭാഗമായി സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി ബേക്കല്‍ ലോക്കല്‍ അസോസിയേഷന് മുന്‍കൈയെടുത്ത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്താല്‍ നിര്‍മ്മിച്ച സ്നേഹഭവന്റെ താക്കോല്ദാനംനടന്നു. സ്നേഹഭവന്റെയും പഠന സഹായ വിതരണ ത്തിന്റെയും ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന് നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. സ്നേഹവീടിന്റെ താക്കോല്‍ദാനം കാസര്‍ഗോഡ് ആര്. ഡി. ഒ അതുല്‍ സ്വാമിനാഥ് നിര്‍വ്വഹിച്ചു. ബേക്കല്‍ എ.ഇ.
ഒ കെ. ശ്രീധരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്കൗട്ട് ലോഗോ അനാച്ഛാദനം കാസര്‍ഗോഡ് ഡി. ഡി. ഇ കെ. വി. പുഷ്പ നിര്‍വഹിച്ചു.ഡി. ഇ. ഒ ഡിസ്ട്രിക്ട് ചീഫ് കമ്മീഷണര്‍ വി. വി. ഭാസ്കരന്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ദാമോദരന്‍,വാര്‍ഡ് മെമ്പര്‍മാരായ സിന്ധു ബാബു, സി.കുഞ്ഞാമിന,
കെ. കൃഷ്ണന് മാസ്റ്റര്‍ സ്റ്റേറ്റ് കമ്മീഷണര്‍ ബി. എസ്. ജി. ഓര്‍ഗനൈസിംഗ്
കെ.ആശാലത, അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷന് ബി.എസ്.ജി പി. പ്രശാന്ത്, ഹെഡ്മാസ്റ്റര് ഫോറം സെക്രട്ടറി മനോജ് കുമാര്‍,ജില്ലാ സെക്രട്ടറി ബി.എസ്. ജി വി. വി. മനോജ് കുമാര്‍, ജി.എച്ച്.എസ്.എസ്. തച്ചങ്ങാട് ഹെഡ്മാസ്റ്റര് സുരേഷ് മാസ്റ്റര്‍,
ബി.പി.സി. ബേക്കല്‍ ദിലീപ് കുമാര്‍, കെ. എം, എം. മനോജ് കുമാര്‍ ഹെഡ്മാസ്റ്റര് എം. പി. എസ്.ജി.വി. എച്.എസ് വെള്ളിക്കോത്ത്, സുചേതാ.പി. ഹെഡ്മാസ്റ്റര് മടിയന്‍ സ്കൂള്‍, പിടിഎ പ്രസിഡന്റുമാരായ ജയന് അടോട്ട്, മോഹനന് മടിയന്‍,
വി. കെ.ഭാസ്കരന് ഡി. ഒ. സി.സ്കൗട്ട്, സുധാമണി ടി. ഇ. ഡി. ഒ. സി ഗൈഡ് ജില്ലാ ഓര്‍ഗനൈസിഗ് കമ്മീഷന്, പി. ടി. തമ്പാന് ജില്ലാ ട്രെയിനിങ് കമ്മീഷന് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാനും അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ കെ. സബീഷ് സ്വാഗതവും ബേക്കല്‍ ലോക്കല്‍ അസോസിയേഷന് സെക്രട്ടറി ആര്.ജെ ലിന്‍സ നന്ദിയും പറഞ്ഞു