രാജപുരം:കേരള കര്‍ഷക സംഘം (എ ഐ കെ എസ്) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. വന്യമൃഗങ്ങളുടെ ഉപദ്രവം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുക. കാര്‍ഷിക വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക. എന്നി മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് സമരം സംഘടിപ്പിച്ചത്. സമരം ജില്ലാ സെക്രട്ടറി പി.ജനാര്ദ്ദനന് ഉത്ഘാടനം ചെയ്തു.പി.ആര് ചാക്കോ അധ്യക്ഷത വഹിച്ചു. ടി.കോരന്, എം.വി കോമന് നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.വേണുഗോപാല്‍ സ്വാഗതം പറഞ്ഞു.