CLOSE

സി. പി. ഐ കള്ളാര്‍ ലോക്കല്‍ സമ്മേളനം സമാപിച്ചു. ബി . രത്‌നാകരന്‍ നമ്പ്യാര്‍ ലോക്കല്‍ സെക്രട്ടറി

Share

രാജപുരം :സി. പി. ഐ കള്ളാര്‍ ലോക്കല്‍ സമ്മേളനം പൂടംകല്ല് – പൈനിക്കരയില്‍ പ്രത്യേകം തയ്യാറാക്കിയ കെ. സി. ശശി നഗറില്‍ നടന്നു. മുതിര്‍ന്ന പാര്‍ട്ടി അംഗം പി.കെ.ജോണ്‍ പതാക ഉയര്‍ത്തി.മണ്ഡലം കമ്മിറ്റി അംഗം രാഘവന്‍ കപ്പള്ളി സ്വാഗതം പറഞ്ഞു. ലോക്കല്‍ സെക്രട്ടറി ബി.രത്‌നാകരന്‍ നമ്പ്യാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ. എസ്. കുര്യാക്കോസ് ഉത്ഘാടനം നിര്‍വ്വഹിച്ച് രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മണ്ഡലം സെക്രട്ടറി എം.കുമാരന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ഹമീദ് രക്തസാക്ഷി പ്രമേയവും, അഡ്വ :കെ.ജി ബീന അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജില്ലാ കൗണ്‍സില്‍ അംഗം ടി.കെ. നാരായണന്‍ പ്രസംഗിച്ചു.ഡെന്നിസ് തോമസ്,ഹമീദ്. എ,രജനി സുമേഷ് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. കെ.അബ്ദുല്‍ മജീദ്, അഡ്വ. ബീന. കെ. ജി, എ. രാഘവന്‍ എന്നിവര്‍ പ്രസീഡിയവും, ഡെന്നി തോമസ്, കെ.എന്‍ രവി., കെ. കെ കൃഷ്ണന്‍ എന്നിവര്‍ സ്റ്റിയറിങ് കമ്മറ്റിയും നിയന്ത്രിച്ചു.
മലയോര മേഖലയില്‍ തോടുകളും ചന്ദ്രഗിരി പുഴകള്‍ അടക്കമുള്ള പുഴകളും വ്യാപകമായി സ്വകാര്യ വ്യക്തികള്‍ കയ്യേറുന്നതായും,ഇവ അളന്നു തിട്ടപ്പെടുത്തി സംരക്ഷണഭിത്തി നിര്‍മ്മിക്കണമെന്നും,പൂടങ്കല്ല് താലൂക്ക് ആശുപത്രിയില്‍ ജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നതിനാല്‍ ചുള്ളിക്കര പാലത്തിന് സമീപം ഉപയോഗശൂന്യമായ സ്ഥലംജല സ്രോതസ്സിനായി ഉപയോഗിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ലോക്കല്‍ സെക്രട്ടറിയായി ബി.രത്‌നാകരന്‍ നമ്പ്യാരെ സമ്മേളനം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.