ഈശോ എന്ന ചിത്രത്തിനു ശേഷം നാദിര്‍ഷ (Nadirshah) സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുന്നു.
ഷെയിന്‍ നിഗം (Shane Nigam) നായകനാകുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും ഉടന്‍ പ്രഖ്യാപിക്കും. മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി നാദിര്‍ഷ ഒരു പ്രണയചിത്രമാണ് ഇത്തവണ ഒരുക്കുന്നത്. മിമിക്രി കാലഘട്ടത്തില്‍ നാദിര്‍ഷയുടെ സന്തതസഹചാരി ആയിരുന്ന അബിയുടെ മകനാണ് ഷെയ്ന് എന്നതും ഈ ചിത്രത്തെ സവിശേഷമാക്കുന്നു. നിഷാദ് കോയയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
ജയസൂര്യ നായകനായ ഈശോ ഉടന്‍ ഒടിടി റിലീസായി പ്രേക്ഷകരിലേക്കെത്തും. വെയില് ആണ് ഷെയ്ന് നായകനായി തിയറ്ററുകളിലെത്തിയ അവസാന ചിത്രം. വിവിധ ചിത്രങ്ങളുടെ ഷൂട്ടിംഗിനിടെ ഉയര്‍ന്ന പരാതികളും നിര്‍മാതാക്കളുടെ വിലക്കും അതുമാറിയതിനു പിന്നാലെയെത്തിയ കോവിഡും എല്ലാം ചേര്‍ന്ന് ഷെയ്നിന് വലിയൊരു ഇടവേള നല്‍കിയിരുന്നു. നാദിര്‍ഷാ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് താരം