കാരുണ്യത്തിന്റെ കരസ്പര്‍ശ്ശം മണലാരണ്യത്തിലും നടത്തിക്കൊണ്ട് നന്മമരം കാഞ്ഞങ്ങാട്. രണ്ട് മാസത്തിലേറെയായി ശമ്പളം മുടങ്ങി കഷ്ടതയനുഭവിക്കുന്ന അജ്മാന് ജര്‍ഫിലെ ലേബര്‍ ക്യാമ്പിലെ ഇരുന്നോറോളം തൊഴിലാളികള്‍ക്ക് വേണ്ടിയാണു നന്മമരം കാഞ്ഞങ്ങാടിന്റെ പ്രവാസി വിങ് ഇഫ്താര്‍ സംഘടിപ്പിച്ചത്. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികളാണുള്ളത്. നന്മമരം കാഞ്ഞങ്ങാട് വൈസ് പ്രസിഡന്റും പ്രവാസി വിംഗ് കോര്‍ഡിനേറ്ററുമായ ഹരി നോര്‍ത്ത് കോട്ടച്ചേരി ഇഫ്താറിന് നേതൃത്വം നല്കി. നന്മമരം കാഞ്ഞങ്ങാട് പ്രവാസി വിംഗ് പ്ര്വ്വര്ത്തകരായ ദിവ്യ റോഷന്, അംബിക സുനീഷ്, സുധി രാവണേശ്വരം, ഹംസ കൂളിയങ്കാല്‍, ശ്രീനിദ് അതിയാമ്പൂര്, മണി അരയി, ഷനില്‍, തുടങ്ങിയവരോടപ്പം UFKയുടെ ഇഫ്താര്‍ വളണ്ടിയര്‍മാരും സന്നിഹിതരായിരുന്നു