CLOSE

നികുതി പണം കൊള്ളയടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമെന്ന് ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം

Share

ഉദുമ: കാഞ്ഞങ്ങാട് സി.പി.എം നിയന്ത്രണത്തില്‍ ആരംഭിക്കുന്ന സഹകരണ ആശുപത്രിക്ക് വേണ്ടി ഭരണ സ്വാധീനം ഉപയോഗിച്ച് ജനങ്ങളുടെ നികുതി പണം കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് അധികാര ദുര്‍വിനിയോഗവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം.
ജനങ്ങളുടെ നികുതി പണം കൊള്ളയടിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും, അടച്ചു പൂട്ടിയ ചട്ടഞ്ചാലിലെ കോവിഡ് ആശുപത്രി കൂടുതല്‍ സജീകരണത്തോടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉടന്‍ തുറക്കണമെന്നും യോഗം ആവശ്യപ്പെട്ടു
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് രാജന്‍ പെരിയ അദ്ധ്യക്ഷനായി. മുന്‍ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് സാജിദ് മൗവ്വല്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീകല പുല്ലൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ സുകുമാരന്‍ പൂച്ചക്കാട്, പ്രമോദ് പെരിയ, മണ്ഡലം പ്രസിഡണ്ടുമാരായ എം.പി.എം ഷാഫി, ബി ബാലകൃഷ്ണന്‍, എന്‍ ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.