CLOSE

വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു.

Share

വേലാശ്വരം : വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ചൊവ്വാഴ്ച വിവിധ പരിപാടികളോടെ നടന്നു. രാവിലെ നടതുറക്കലിന് ശേഷം അഭിഷേകം, ഗണപതിഹോമം, ഉഷപൂജ,കലശപൂജ, കലശാഭിഷേകം എന്നിവ നടന്നു. 12 മണിക്ക് നടന്ന ഉച്ചപൂജ യിലും, തുലാഭാര നേര്‍ച്ചയിലും, അന്നദാനത്തിലും പങ്കാളികളാകാന്‍ നിരവധി ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. വൈകുന്നേരം നട തുറക്കലിനു ശേഷം ദീപാരാധന, തായമ്പക എന്നിവയും നടന്നു. രാത്രി എട്ടുമണിക്ക് ഉദയഗിരി മഹാകാളി ദേവസ്ഥാനം മാതൃസമിതിയുടെ കോല്‍ക്കളിയും അരങ്ങേറി. അത്താഴപൂജയ്ക്കു ശേഷം ഉത്സവം സമാപിച്ചു

Leave a Reply

Your email address will not be published.