രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തി പ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഹാളില്‍ അടിയന്തിരയോഗം ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സന്തോഷ് വി ചാക്കോ യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഗോപി കെ, വാര്‍ഡ് മെമ്പര്‍മാരായ ശരണ്യ പി, സബിത വി, ലീല ഗംഗാധരന്, വനജ ഐതു, മിനി ഫിലിപ്പ്, ജോസ് പി, കൃഷ്ണ കുമാര്‍ എന്നിവര്‍ വാര്‍ഡ്ലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വിമല കെ, ജോബി ജോസഫ്, മനോജ് കുമാര്‍, അജിത്ത് സി പി സൂരജിത് എസ് രഘു ,പി ആര്, ഓ ബിനോ കെ തോമസ്,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആശ പ്രവര്‍ത്തകര്‍, ഹരിതകര്‍മ സേന, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.ഉറവിട നശികരണ പ്രവര്‍ത്തനങ്ങള്‍ ശക്തി പെടുത്തുവാനും, മൈക്ക് പബ്ലിസിറ്റി, ബോധവത്കരണ ക്ലാസ്സ് എന്നിവ ശക്തി പെടുത്താനും, അടിയന്തിരമായി വാര്‍ഡ് തല കമ്മിറ്റികള്‍ കൂടി 50 വീടുകള്‍ ഒരു ക്ലസ്റ്റര്‍ ആയി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിത പെടുത്താനും തീരുമാനിച്ചു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ എന്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു,പഞ്ചായത്ത് സെക്രട്ടറി കെ ബാലകൃഷ്ണന് സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് ഗീത പി നന്ദിയും പറഞ്ഞു.