CLOSE

അളവു തൂക്ക പരിശോധന കര്‍ക്കശമാക്കുന്നു. സഹകരിക്കാത്തവരോട് വന്‍ പിഴ ഈടാക്കാന്‍ നിര്‍ദ്ദേശം.

Share

കാസര്‍കോട്: കോവിഡു മൂലം തടസപ്പെട്ടു പോയ അളവു തൂക്ക ഉപകരണങ്ങളുടെ സീല്‍ പതിപ്പിക്കല്‍ നടപടി പുനരാംഭിച്ചതായി അളവു തൂക്ക ജില്ലാ ഘടകം അറിയിച്ചു.

രണ്ടു വര്‍ഷത്തോളമായി മിന്നല്‍ പരിശോധന മുടങ്ങിക്കിടക്കുകയായിരുന്നു. അതു വഴി കുടിശിക വരുത്തിയ ഉപകരണങ്ങള്‍ക്കാണ് ഇപ്പോള്‍ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ നിയമത്തില്‍ പറയുന്നതില്‍ നിന്നും പിഴത്തുക ലഘൂകരികരിച്ച് സര്‍ട്ടിഫിറ്റ് പുതുക്കി കൊടുക്കാനാണ് മന്ത്ിസഭാ തീരുമാനം. ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ പട്ടണ-ഗ്രാമ വിത്യാസമില്ലാതെയുള്ള മുഴുവന്‍ കവലകളിലും പരിശോധയുടെ ഒന്നാം ഘട്ടം പൂര്‍ത്തികരിച്ചു കഴിഞ്ഞതായി ജില്ലാ തല ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധനയില്‍ പിഴവു കണ്ടെത്തിയ ഉപകരണങ്ങളുടെ കലഹരണപ്പെട്ടു പോയ പരിശോധനാ സര്‍ട്ടിഫിക്കററുമായി ചെന്നാല്‍ പിഴയില്‍ ഇളവുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിവര്‍ഷം 2000 രൂപ പിഴ വരുന്നിടത്ത് 500 രൂപായായി കുറച്ചു നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് സംഘടിപ്പിക്കുന്നത്.

അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 25ന് ഉച്ചക്ക് മന്ത്രി ഇ.ആര്‍ അനിലിന്റെ അദ്ധ്യക്ഷതയില്‍ തിരുവന്തപുരത്ത് വച്ചു നടന്നു.
പരിശോധന നടത്തി പോരായ്മകള്‍ കണ്ടെത്തുമ്പോള്‍ ഉദ്യോഗസ്ഥരെ വിട്ട് തങ്ങളെ പീഡിപ്പിക്കുകയാണെന്ന തരത്തില്‍ വ്യാപാരികളുടെ ഇടയില്‍ വ്യാപക പരാധികള്‍ വരാതിരിക്കാനാണ് അദാലത്തു വഴി പിഴ സംഖ്യ കുറച്ചു നല്‍കാന്‍ തീരുമാനിച്ചതെന്ന് ഉല്‍ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. എന്നാല്‍ പരിശോധന കഴിഞ്ഞതിനു ശേഷവും ആനുകൂല്യം പ്രയോജനപ്പെടുത്താതെ മാറി നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമമായ നടപടി സ്വീകരിച്ചേക്കും. കേന്ദ്രത്തിന്റെ അളവു തൂക്ക നിയമം കൃത്യമായി പരിപാലിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. ചില ആശുപത്രികളില്‍ പോലും അളവു തൂക്ക ഉപകരണങ്ങള്‍ പരിശോധനക്കു വിധേയമാക്കാതെ കൃത്യവിലോപം കാണിക്കുന്നതായി ഉദ്യോഗസ്ഥര്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും നിയമം പാലിക്കാന്‍ മുഴുവന്‍ പേര്‍ക്കും ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.