നീലേശ്വരം: മുതിര്‍ന്ന പത്രപ്രവര്ത്തകന് കെ.ടി.എന്‍ രമേശന്റെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. നീലേശ്വരം നഗരസഭ മുന്‍ ചെയര്മാന് പ്രൊഫ.കെ.പി. ജയരാജന് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് പി.പി.മുഹമ്മദ് റാഫി, കൗണ്‍സിലര്‍ ഇ.ഷജീര്‍, രാഷ്ട്രീയ നേതാക്കളായ എറുവാട്ട്മോഹന്, കെ.ഉണ്ണി നായര്‍, പി.വിജയകുമാര്‍, വി.വി.ബാലകൃഷ്ണന്, കരയോഗം സെക്രട്ടറി ഇ.പത്മനാഭന് നായര്‍ മാങ്കുളം, ഗോപിനാഥന് മുതിരക്കാല്‍, നീലേശ്വരം പ്രസ്ഫോറം പ്രസിഡന്റ് സര്‍ഗം വിജയന്, സെക്രട്ടറി എം.വി.ഭരതന്, കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന് നീലേശ്വരം സോണ്‍ പ്രസിഡന്റ് പി.കെ.ബാലകൃഷ്ണന്, പൊതുപ്രവര്‍ത്തകരായ ബാബു.എന്‍.പ്രഭു, സുകു കോറോത്ത്, എ. മനോഹരന്, ഇ.വിനയന്, റിട്ട. റെയില്‍വേ ഡിജിഎം, ഇ.സുകുമാരന്‍ നായര്‍ അരമന, കെ.ടി.എന്‍.ഉല്ലാസന് വെള്ളൂര്‍, കെ.ടി.എന്‍.സതീശന്, കെ.ടി.എന്‍.സത്യന് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രസ് ഫോറം സെക്രട്ടറി എം.വി.ഭരതന് സ്വാഗതം പറഞ്ഞു.