തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി മുളിയാര്‍ തോട് മുളിയാര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി മിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ വി സത്യാവതി ബാവികേര ചടങ്ങിന് അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റെയ്സ റാഷിദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനീസ മന്‍സൂര്‍, മെമ്പര്‍മാരായ പി രവീന്ദ്രന്, എം അനന്യ, പി ശ്യാമള, രമേശന് മുതലപാറ, സി നാരായണിക്കുട്ടി, പഞ്ചായത്ത് സെക്രട്ടറി പ്രശാന്ത് കുമാര്‍, റിസോഴ്സ് പേഴ്സണ്‍ കെ നാരായണന്, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ആശ, എം എന്‍ ഷിജിത്, ദാമോദരന്‍ മാസ്റ്റര്‍, സി രാമകൃഷ്ണന് സിഡിഎസ് ചെയര്‍പേഴ്സണ്‍ ഖൈരുന്നിയ്സ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.