ബോവിക്കാനം: കര്‍ഷകര്‍ക്കുള്ള വിവിധ ആനുകൂല്യങ്ങളായ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സ്കീമുകളെക്കുറിച്ച് കര്‍ഷകര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനും , പ്രചാരം നല്‍കുന്നതിനും വേണ്ടി മുളിയാര്‍ ഗ്രാമ പഞ്ചായത്തിന്റേയും, മുളിയാര്‍ കൃഷി ഭവന്റേയും, കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്മാര് ടെക്ക് ഓണ്‍ലൈന്‍ സര്‍വ്വീസ് ഡിജിറ്റല്‍ സേവാ കോമണ്‍ സര്‍വ്വീസ് സെന്ററിന്റേയും (CSC) നേതൃത്വത്തില്‍ മുളിയാര്‍ കൃഷി ഭവന് ഹാളില്‍ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന വിള ഇന്‍ഷുറന്‍സ് പാഠശാല സംഘടിപ്പിച്ചു. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ജനാര്‍ദ്ദനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി ഉദ്ഘാടനം ചെയ്തു.

അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം സുകുമാരന്‍ സ്വാഗതം പറഞ്ഞു. കൃഷി ഓഫീസര്‍ എ രാമകൃഷ്ണന് പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധിയെക്കുറിച്ചും , കര്‍ഷക രജിസ്ട്രേഷനെക്കുറിച്ചും ക്ലാസ് കൈകാര്യം ചെയ്തു. യൂണിയന് ബാങ്ക് സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍ വിജയന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനെക്കുറിച്ചുള്ള വിവരണം നല്കി. വിള ഇന്‍ഷുറന്‍സിനെക്കുറിച്ച് അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഫീല്‍ഡ് സൂപ്പര്‍വൈസര്‍ അജിത് കുമാര്‍ വിശദീകരിച്ചു. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഇ. മോഹനന് , വാര്‍ഡ് മെമ്പര്‍മാരായ അബ്ബാസ് കൊളച്ചെപ്പ്, നാരായണി കുട്ടി സി. സത്യവതി, അനന്യ എം തുടങ്ങിയവര്‍ സംബന്ധിച്ചു. കോമണ്‍ സര്‍വ്വീസ് സെന്റര്‍ (CSC) മുളിയാര്‍ പഞ്ചായത്ത് വില്ലേജ് ലെവല്‍ എന്റര്‍പ്രണറര്‍ ഇ കെ പ്രശോഭ് കുമാര്‍ നന്ദി പറഞ്ഞു.