CLOSE

കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിന് ബന്തടുക്ക ലയണ്‍സ് ക്ലബ്ബ് നിര്‍മ്മിച്ച് നല്‍കിയ ബസ്സ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമര്‍പ്പിച്ചു

Share

കുറ്റിക്കോല്‍: കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിന് ബന്തടുക്ക ലയണ്‍സ് ക്ലബ്ബ് നിര്‍മ്മിച്ച് നല്‍കിയ നാലാമത്തെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം കരിവേടകത്ത് നാടിന് സമര്‍പ്പിച്ചു സെന്റ് മേരീസ് ചര്‍ച്ച് മേരി പുരം അംഗണവാടിക്ക് വേണ്ടി 10-സെന്റ് സ്ഥലം ബേഡകം പഞ്ചായത്തിന് ദാനമായി നല്‍കുകയും കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഒറ്റക്കെട്ടായി ലയണ്‍സ് ക്ലബ്ബ് ബന്തടുക്കയ്ക്ക് മുന്‍വശത്തെ ഒരു ഭാഗം ബസ്സ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മാണത്തിന് അനുമതി നല്‍കുകയും ചെയ്തു. അംഗണവാടി മുതല്‍ ഹൈസ്‌ക്കൂള്‍ വരെ വിദ്യാഭ്യാസ സ്ഥാപനമുണ്ടായിട്ടും ബസ്സ് കാത്തിരുപ്പ് കേന്ദ്രമില്ലാത്തതിനാല്‍ എറെ വിമര്‍ശനങ്ങള്‍ക്ക് ഇടവന്നിരുന്നു. ലയണ്‍സ് ക്ലബ്ബ് 318 Eഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ MJF ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് ബന്തടുക്ക പ്രസിഡന്റ് മുത്തണ്ണ ഗൗഡ അധ്യക്ഷത വഹിച്ചു. കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, വാര്‍ഡ് മെമ്പര്‍ ജോസഫ് പാറത്തട്ടേല്‍, ടൈറ്റസ് തോമസ ്MJF, രവിMJF, Dr. AC കുഞ്ഞിക്കണ്ണന്‍, ബൃല്യന്റ് തോമസ്സ്, ഷേര്‍ളി തങ്കച്ചന്‍, സാബു അബ്രഹാം, കെ രാധാകൃഷ്ണന്‍ നമ്പ്യാര്‍,ജോമിച്ചന്‍ മാത്യു, ബേബി തോമസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.