രാജപുരം: കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് അമ്പലത്തറയില്‍ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ സാന്നിദ്ധ്യം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. പരിപാടി കണ്‍സ്യൂമര്‍ ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി.കെ രാജന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷിനോജ് ചാക്കോ, കിസ്സ സാംസ്കാരിക സമന്വയം കാഞ്ഞങ്ങാട് ചെയര്മാന് അഡ്വ.സി ഷുക്കൂര്‍, മൂന്നാം മൈല്‍ സ്നേഹാലയം ആശ്രമത്തിലെ ഫാ. ജോബി, പാറപ്പള്ളി ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി ടി.കെ മുഹമദ് കുഞ്ഞി, ബാത്തുര്‍ കഴകം പ്രസിഡന്റ് ഇ.കെ ഷാജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനികൃഷ്ണന്‍, എ.വി കുഞ്ഞമ്പു, സി ബാബുരാജ്, അനൂപ്, പി.എല്‍ ഉഷ, കലാരഞ്ജിനി എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ പ്രജിത്ത് സ്വാഗതം പറഞ്ഞു.