രാജപുരം: ഹോക്കി ഗോള്‍പോസ്റ്റ് സമ്മാനിച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ.
രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സമ്മര്‍ ഹോക്കി ക്യാമ്പ് നടന്നു വരുന്ന വേളയില്‍ ഹോക്കി ഗോള്‍ പോസ്റ്റ് ഇല്ലാതെ പ്രയാസപ്പെട്ട കുട്ടികള്‍ക്ക് പൂര്‍വവിദ്യാര്‍ത്ഥികളുടെ സ്നേഹസമ്മാനം. സ്പോര്‍ട്സ് പി ടി എ ഭാരവാഹികള്‍ ഇങ്ങനെ ഒരു ആവശ്യം അറിയിച്ചപ്പോള്‍ തന്നെ 1986 എസ് എസ് എല്‍ സി ബാച്ച് കൂട്ടായ്മ ഏറ്റെടുക്കുകയും ചെയ്തു. കുട്ടികള്‍ക്ക് മധുരം നല്‍കിക്കൊണ്ട് മികച്ച രീതിയില്‍ പണിതീര്‍ത്ത ഗോള്‍ പോസ്റ്റ് കൂട്ടായ്മ അംഗങ്ങളായ മധുസൂദനന് മുണ്ടമാണി, സജി ഓണശ്ശേരി, ജോണി സ്രായിപ്പള്ളി, ബാബുരാജ് പി. എസ്, റോയ്, മേരിക്കുട്ടി എന്നിവര്‍ സ്കൂള്‍ പി ടി മാസ്റ്റര്‍ ഡാനിഷ് കെ സി, സ്പോര്‍ട്സ് പി ടി എ ഭാരവാഹികളായ ശ്രീകാന്ത് പനത്തടി, മനോഹരി, പ്രശാന്ത് ജോണ്‍, വിനോജ് എന്നിവര്‍ക്ക് കൈമാറി.