കാഞ്ഞങ്ങാട്: കൊറോണയും സാമ്പത്തിക പ്രതിസന്ധിയും മൂലം ജോലി നഷ്ടപ്പെടുകയും സാമ്പത്തികമായും സാമൂഹികപരമായും താളംതെറ്റിയ പ്രവാസികള്‍ക്ക് താങ്ങും തണലുമേകാന്‍ കാസര്‍ഗോഡ് ജില്ലാ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന് സണ്‍ എനര്‍ജി സോളാര്‍ സൊലൂഷനുമായി കരാര്‍ വ്യവസ്ഥ ചെയ്തു. സണ്‍ എനര്‍ജി സോളാര്‍ സൊലൂഷന് എം.ഡി രവികുളങ്ങര പ്രവാസി വെല്‍ഫയര്‍ അസോസിയേഷന് ചെയര്മാന് പ്രമോദ് പെരിയ, കണ്‍വീനര്‍ രാമചന്ദ്രന് കയ്യൂര്‍, ട്രഷറര്‍ സന്തോഷ് വലിയപറമ്പ, ബിസിനസ് കണ്‍വീനര്‍ വസന്തകുമാര്‍ കാട്ടുകുളങ്ങര എന്നിവര്‍ പങ്കെടുത്തു. കരാര്‍ പ്രകാരം മന്ത്ര ഇലക്ട്രിക്സ്കൂട്ടികളുടെ ഇരുപത് ഷോറൂമുകള്‍ ജില്ലയിലുടനീളം തുടങ്ങുന്നതിന് തീരുമാനമെടുക്കുകയും അത് വഴി നേരിട്ടും അല്ലാതെയും 100ല്‍പ്പരം തൊഴിലവസരങ്ങളും ബിസിനസ്സ് അവസരങ്ങളും സൃഷ്ടിക്കുകയും അങ്ങനെ പ്രവാസികളുടെ ഉന്നമനം ലക്ഷ്യം വെക്കുകയും ചെയ്യുന്നു. ആദ്യഘട്ടത്തില്‍ ഇരുചക്ര വാഹനങ്ങളും തുടര്‍ന്ന് മുചക്ര വാഹനങ്ങളും, ഫാമിലി വാഹനങ്ങളുമാണ് ഇറക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനോട് അനുബന്ധിച്ചുള്ള ഒരു ബിസിനസ്സ് മീറ്റ് മെയ് 5 ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് പി സ്മാരക ഹാളില്‍ ചേരുന്നു. ഈ ബിസിനസ്സ് മീറ്റിലേക്ക് എല്ലാ പ്രവാസികളേയും സ്വാഗതം ചെയ്യുന്നു കോണ്ടാക്ട്: 70 12611434, 98470 50056.