CLOSE

തൃക്കണ്ണാട് പാറമ്മല്‍ ധര്‍മദൈവ തറവാട് നവീകരിക്കും ബാലാലയ പ്രതിഷ്ഠ നടന്നു

Share

പാലക്കുന്ന് : അതി പുരാതനമായ തൃക്കണ്ണാട് പാറമ്മല്‍ ധര്‍മദൈവ തറവാട് നവീകരിക്കും. അതിന്റെ മുന്നോടിയായി ബാലാലയ പ്രതിഷ്ഠ വ്യാഴാഴ്ച്ച നടന്നു. രാജു മേല്‍ബാര കര്‍മികത്വം വഹിച്ചു. തറവാടിന്റെ കന്നി മൂലയില്‍ പശുവിനെ കൊണ്ടു കെട്ടി വലിപ്പിച്ചാണ് നിലവിലെ തറവാട് ഭവനത്തിന്റെ പൊളിക്കല്‍ ചടങ്ങിന് തുടക്കം കുറിച്ചത്.ബാലാലയ പ്രതിഷ്ഠ കഴിഞ്ഞ് 21 ദിവസം കഴിഞ്ഞ ശേഷമേ തറവാട് നിര്‍മാണത്തിന് കുറ്റിയടിക്കാന്‍ പാടുള്ളൂ. മെയ് 10 ന് ചേരുന്നു യോഗം കുറ്റിയടിക്കാനുള്ള തീയതി നിശ്ചയയ്ക്കും.

പുനര്‍നിര്‍മാണത്തിനായി നാട്ടുകാരുടെ സഹകരണത്തോടെ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍ : സുധാകരന്‍ കുതിര്‍മല്‍ ( പ്രസിഡന്റ്), സദന്‍ ബാര, രാമകൃഷ്ണന്‍ (വൈ. പ്രസിഡന്റ്), പ്രഭാകരന്‍ പാറമ്മല്‍ (ജ. സെക്രട്ടറി), രാജു മേല്‍ബാര, ശിവകുമാര്‍ (ജോ. സെക്രട്ടറി), സായ്പ്രശാന്ത് (ഖജാന്‍ജി).

17 തെയ്യങ്ങള്‍ കെട്ടിയാടുന്ന ഈ തറവാട് മുകയര്‍ സമുദായത്തിലെ കുണ്ടച്ഛന്‍ ഇല്ലക്കാരുടേതാണ്. തൃക്കണ്ണാട് ക്ഷേത്ര ആറാട്ടുത്സവത്തിന് കൊടിമരത്തില്‍ കെട്ടാനുള്ള കുലച്ച വാഴ എത്തിക്കാന്‍ അവകാശം ഇവര്‍ക്കാണ്. ബേക്കല്‍, കോട്ടിക്കുളം, കീഴൂര്‍ കുറുംബ ഭഗവതി ക്ഷേത്രങ്ങളില്‍ വാര്‍ഷിക നിറയ്ക്കല്‍ ചടങ്ങിനാവശ്യമായ നെല്‍കതിര്‍ എത്തിക്കുന്നതും ഈ തറവാട്ടുകാരാണ്. തറവാട് പുനര്‍നിര്‍മാണം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published.