കാഞ്ഞങ്ങാട്: ജീവകാരുണ്യ മേഖലയില്‍ വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായ ഹദിയ അതിഞ്ഞാല്‍, അതിഞ്ഞാല്‍ ജുമാമസ്ജിദ് ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്കും അഞ്ച് പള്ളികളിലെ ജീവനക്കാര്‍ക്കുമായി രണ്ടുലക്ഷം രൂപ ധനസഹായം നല്കി.
അതിഞ്ഞാല്‍ പള്ളിയില്‍ നടന്ന ചടങ്ങില്‍ ജമാഅത്ത് പ്രസിഡന്റ സി.ഇബ്രാഹിംഹാജി, പള്ളി ഇമാം ഷറഫുദ്ദീന് ബാഖവിക്ക് തുക കൈമാറി. ഹദിയ പ്രസിഡന്റ് എം.ബി.എം.അഷറഫ് അധ്യക്ഷനായി. ജമാഅത്ത് ജനറല്‍ സെക്രട്ടറി പാലാട്ട് ഹുസൈന്, ട്രഷറര്‍ തെരുവത്ത് മൂസഹാജി, മാധ്യമപ്രവര്ത്തകന് ടി.മുഹമ്മദ് അസ്ലം, ഹദിയ ഭാരവാഹികളായ ഖാലിദ് അറബിക്കാടത്ത്, ബി.മുഹമ്മദ്, എം.എം.കെ.മുഹമ്മദ്, സി.എച്ച്.കുഞ്ഞബ്ദുള്ള, നബീല്‍ അഹമ്മദ്, പി.വി.സെയ്തു, അഷറഫ് ഹന്ന, റമീസ് മട്ടന്‍, കെ.കുഞ്ഞിമൊയ്തീന്‍, മണ്ട്യന്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.